Tuesday, June 10, 2025
Monday, November 25, 2019
Friday, November 16, 2018
Saturday, August 26, 2017
Sunday, September 11, 2016
Ezhattumugham, Kerala




ഈദോണാശംസകള്‍
Saturday, June 18, 2016
പെരുന്നാൾ കോടി
അത്താഴമില്ലാത്ത നോമ്പിന്റെ തളർച്ചയിൽ, സ്‌കൂൾ വിട്ട് അസർ നിസ്കരിക്കാനായി പള്ളിപ്പടികൾ കയറുമ്പോൾ ആ അഞ്ചാം ക്ലാസ്സുകാരനോട് കൂട്ടുകാരൻ ഉത്സാഹത്തോടെ പറഞ്ഞു.
"ഡാ...ന്റെ പെരുന്നാൾ കോടി എന്താന്നറിയോ....ജീൻസും ചോന്ന ചെക്ക് ഷർട്ടും അതിന്റെ മേലെ ഒരു കോട്ടും... അടിപൊളി.....ഇന്നലെ ഉപ്പ ഞങ്ങളെയൊക്കെ കൂട്ടിക്കൊണ്ടുപോയി പെരുന്നാൾക്കോടി എട്ത്ത് തന്ന്...."
പുതിയ സ്‌കൂളിലേക്ക് മാറിയപ്പോൾ യൂണിഫോം വാങ്ങാനുള്ള പണം ഉമ്മ എങ്ങനെയൊക്കെയാണ് ഒപ്പിച്ചത് എന്ന് അറിയാമായിരുന്നത് കൊണ്ട്, അവൻ ഒന്നും മിണ്ടാതെ ഹൌളിനടുത്തേക്ക് നടന്നു.
ഇങ്ങനൊരു റമദാനിലാണ്, "നോമ്പ് തുറന്നിട്ട് നമ്മക്ക് പെരുന്നാൾക്കോടി എടുക്കാൻ പോവാട്ടോ" എന്ന് കവിളിൽ ഉമ്മതന്ന് ഓട്ടോയും ഓടിച്ചു പോയ ഉപ്പയെ മഗ്‌രിബ് ബാങ്ക് കൊടുത്തിട്ടും കാണാതെ ഉമ്മയോടും കുഞ്ഞോളോടും ഒപ്പം പെരുമഴയിലേക്ക് നോക്കി കാത്തിരുന്നതും.....രാത്രിയിൽ നിരത്തിൽ വന്നു നിന്ന ആംബുലൻസിൽ നിന്നും വെള്ളത്തുണി പുതച്ച ഉപ്പയെ....
നോമ്പ് തുറക്കാൻ നേരം കാറ്റും മഴയും വകവെക്കാതെ ധൃതിപ്പെട്ട് വീട്ടിലേക്ക് ഓട്ടോ ഓടിച്ചു വരുമ്പോഴാണത്രെ മരം മുറിഞ്ഞു വീണ് ഉപ്പ.......
അന്ന് കെട്ടുപോയതാണ് ഉമ്മാന്റെ മുഖത്തെ പെരുന്നാൾ നിലാവ്....
പിന്നീട് ഒരു പെരുന്നാളിനും കോടി ഉണ്ടായിട്ടില്ല. ഇന്നലെ നോമ്പ് തുറക്കാൻ നേരം, ഉപ്പയുള്ള കാലത്തെ ഓർമ്മയിലായിരിക്കും കുഞ്ഞോള് വത്തക്ക വേണമെന്ന് വാശി പിടിച്ചപ്പോൾ ഉമ്മാന്റെ കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ മാത്രമല്ല "ഞാൻ പള്ളീന്ന് നോമ്പ് തുറന്നോളാം" എന്ന് ധൃതിപ്പെട്ട് പോന്നത്. ഞങ്ങൾക്ക് വിളമ്പിയതല്ലാതെ ഉമ്മാക്ക് നോമ്പ് തുറക്കാൻ ഒന്നും അടുക്കളയിൽ ഇല്ല എന്നറിയുന്നത് കൊണ്ടു കൂടിയാണ്....
ഉമ്മാന്റെ കയ്യിൽ പൈസയില്ലാലോ... പിന്നെന്ത് പെരുന്നാൾക്കോടി.
"അല്ലാഹ് ......ഈ പെരുന്നാളിനെങ്കിലും കുഞ്ഞോൾക്കും ഉമ്മാക്കുമെങ്കിലും പെരുന്നാൾക്കോടി...." നമസ്കാരം കഴിഞ്ഞു ദുആ ചെയ്യാൻ ഉയർത്തിപ്പിടിച്ച കുഞ്ഞിക്കൈകളിൽ കണ്ണീര് വീണു ചിതറി.
അപ്പോൾ പള്ളിപ്പറമ്പിലെ മീസാൻ കല്ലുകളെ തഴുകി തേങ്ങല് പോലൊരു കാറ്റുയർന്നു. പള്ളിക്കാട്ടിലെ നൊച്ചിയിലകൾക്ക് മേൽ കണ്ണീരു പോലെ മഴ പെയ്യാൻ തുടങ്ങി.
______________
കണ്ണ് നനയിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഇപ്പോഴും നമുക്ക് ചുറ്റും. ആഘോഷ നാളുകളിൽ പോലും ആഹ്ലാദമില്ലാതായിപ്പോകുന്നവർ. അഭിമാനബോധം മൂലം മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുന്ന അവർക്ക് പെരുന്നാൾക്കോടി ആലോചിക്കാൻ കഴിയാത്ത ആഡംബരമാണ്. നമ്മുടെ പരിസരത്തുള്ള ഇത്തരക്കാരെ കണ്ടെത്തി അവർക്ക് കൂടി പെരുന്നാൾക്കോടി വാങ്ങിച്ചു കൊടുത്തിട്ടാവണം നമ്മുടെ പെരുന്നാൾ ആഘോഷം.ആഘോഷത്തിൻ്റെ പൂർണ്ണതക്ക് പാവപ്പെട്ടവരുടെ കൂടി പങ്കാളിത്ത്വം നാം ഉറപ്പ് വരുത്തണം.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.(From Whatsapp).
ലേബലുകള്‍:
aluva,
perunnal,
ramazan,
sainu,
sainualuva
Tuesday, May 24, 2016
Tuesday, April 12, 2016
വേനലവധി
Tuesday, September 22, 2015
ബലി
പെരുന്നാള്‍ സമ്മാനം
ഉമ്മയുടെ സ്നേഹം
പുലര്‍ച്ചക്കാണ് ഫ്ലൈറ്റ് ..
തിരിച്ച് പോകുന്നത് ആലോചിക്കുമ്പോള്‍ തന്നെ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നുന്നുണ്ട് .
എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോള്‍
ഭാര്യ വീട്ടിലേക്ക് വിളിക്കുന്ന തിരക്കിലാണ് .
പുറത്തേക്കിറങ്ങിയപ്പോള്‍ പെങ്ങന്‍മ്മാരുംകുട്ടികളും എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് .
ഉപ്പ എന്തോ ആവശ്യത്തിന് രാവിലെ പോയതാണ് ഇത് വരെ വന്നിട്ടില്ല .
അനുജന്‍മ്മാരാണങ്കില്‍ മൊബൈലില്‍ എന്തൊക്കെയാ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്നു
ആര്‍ക്കും ഞാന്‍ പോകുന്നതില്‍ ഒരു സങ്കടവുമില്ല . പോകുന്ന എനിക്കാണല്ലോ സങ്കടങ്ങള്‍ വേണ്ടത് കാരണം ഞാനാണല്ലോ ഇവര്‍ക്കൊക്കെ വേണ്ടി കഷ്ട്ടപെടാന്‍ പോകുന്നത് .
ഓരോന്ന് ആലോചിക്കും തോറും വല്ലാതെ അസ്വസ്ഥനാകുന്നത് അറിയുന്നുണ്ടായിരുന്നു ..
കസേരയിലിരുന്ന് ഗള്‍ഫിലെത്തിയാലുള്ള ജോലിയെ കുറിച്ചും , ജീവിത രീതികളെ കുറിച്ചും വെറുതെയൊന്ന്
ആലോചിച്ചപ്പോള്‍ നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിഞ്ഞൊള്ളൂ ..
ഇനി എത്ര കൊല്ലം കഴിഞ്ഞാണ് ഇത് പോലെ വീട്ടിലൊന്ന് ഇരിക്കാന്‍ കഴിയുക .
ഇവിടെയുള്ളവര്‍ക്കൊക്കെ നല്ല സുഖം ഒന്നും അറിയണ്ട ...
ഹാ .. എന്‍റെ വിധി എന്നും ചിന്തിച്ച് പുറത്തേക്കങ്ങനെ നോക്കിയിരുന്നു ..
അപ്പോഴും മനസ്സില്‍ സങ്കടങ്ങളുടെ പെരുമഴ തിമര്‍ത്ത് പെയ്യുകയായിരുന്നു . ..
പെട്ടെന്നാണ് അടുക്കള ഭാഗത്ത് നിന്നും എന്തോ പലഹാരമുണ്ടാക്കുന്നതിന്‍റെ മണം വന്നത് .
പുറത്തേക്കിറങ്ങി അടുക്കള ഭാഗത്തേക്ക് ചെന്ന് തുറന്നിട്ട ജനലിലുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ്ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തനിക്കിഷ്ട്ടപെട്ട പലഹാരം ഉണ്ടാക്കുന്ന ഉമ്മയെ കണ്ടത് . സന്തോഷത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉമ്മ കരഞ്ഞ് കൊണ്ടാണ് പലഹാരാമുണ്ടാക്കുന്നത് .
കാര്യമെന്താണന്നറിയാന്‍ വേഗം അടുക്കളയിലേക്ക് കയറി ചെന്ന് " എന്തിനാണുമ്മാ കരയുന്നതെന്ന്..?" ചോദിച്ചപ്പോള്‍ " അത് പുക കൊണ്ടപ്പൊ കണ്ണു നിറഞ്ഞതാ മോനേ" എന്നും പറഞ്ഞ് മുഖം തട്ടം കൊണ്ട് തുടച്ച് ഉമ്മ ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് വീണ്ടും കണ്ടതും അടുത്തേക്ക് ചെന്ന് കാര്യം തിരക്കിയപ്പോള്‍ഉമ്മ പറഞ്ഞു
" മോനേ ഒരുമ്മാക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മക്കള്‍ക്ക് എന്തൊക്കെയാണ് വേണ്ടത് അതെല്ലാം അവര്‍ക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുക എന്നത് എന്‍റെ കുട്ടിക്ക് പൂതിയുള്ളതൊന്നും കിട്ടാതെ ഞങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ അന്യ രാജ്യത്ത് ജീവിക്കുന്നത് ഓര്‍ത്തപ്പോ കരയാനല്ലാതെ ഉമ്മാക്ക് എന്തിനാ കഴിയാ " കൂടുതല്‍ പറയാന്‍ കിട്ടാതെ വിതുമ്പി കരയുന്ന ഉമ്മയെ ചേര്‍ത്ത് നിര്‍ത്തി ആ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊണ്ട് " .ഈ സ്നേഹം മതിയുമ്മാ എനിക്കീ ജന്മം മുഴുവനും ആ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ " എന്ന്‍ തൊണ്ടയിടറി പറയുമ്പോള്‍ കുടുംബം നോക്കാന്‍ മക്കള്‍ നാട് വിട്ട് പോകുന്നതില്‍ ആര്‍ക്കും ദുഖമില്ലെങ്കിലും പറഞ്ഞാല്‍ തീരാത്ത ദുഃഖം രക്ഷിതാക്കള്‍ക്കുണ്ട് എന്ന് ബോധ്യപ്പെടുകയായിരുന്നു ..
സ്നേഹത്തോടെ ഓരോ പ്രവാസിക്കും വേണ്ടി..
From Whatsapp
Wednesday, April 22, 2015
മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്തവനു എന്ത് മതം ..
എന്റെ മതം മാത്രം ശെരി, എന്റെ ദൈവം മാത്രം ശെരി ഒരു വിഭാഗം ഇങ്ങിനെ ചിന്തിക്കുന്നു. മറ്റൊരു വിഭാഗം എല്ലാം മതങ്ങളും കാല്‍ കാശിനു കൊള്ളാത്തത് ആണ്, എല്ലാ മതവിശ്വാസികളും വിഡ്ഢികള്‍ , സംസ്കാരശൂന്യര്‍, അക്രമികള്‍. വെറുപ്പിന്റെ മൊത്തക്കച്ചവടക്കാര്‍ അന്ധവിശ്വാസത്തിന്റെ സ്തുതിപാടകര്‍ എന്നിങ്ങനെ പറഞ്ഞു നടക്കുന്നു .. വിശ്വാസി ആയാലും അവിശ്വാസി ആയാലും, ഏതു മതം ആയാലും, എല്ലാവരിലും പല പൊതു സമാനത ഉണ്ട്. എല്ലാവരും മനുഷ്യര്‍ ആണ്....ശ്വസിക്കുന്ന വായുവും, സിരകളില്‍ ഓടുന്ന രക്തവും, സ്നേഹം, വെറുപ്പ്, ദേഷ്യം, വേദന, ഭയം, ധൈര്യം അങ്ങിനെ പോകുന്ന മനുഷ്യരിലെ പൊതു സ്വഭാവ സവിശേതകള്‍....ഇവിടെ ഭൂരിപക്ഷം ജനങ്ങളും വിശ്വാസി ആയാലും അവിശ്വാസി ആയാലും സ്വയം ന്യായികരിക്കാന്‍, അല്ലെങ്കില്‍ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഇപ്പോഴും വിദ്വേഷത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. ഇവിടെ ആരാണ് കുറ്റക്കാര്‍... ദൈവമോ ,മതങ്ങളോ. മനുഷ്യരോ? ശെരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യര്‍ തന്നെയല്ലേ കുറ്റക്കാര്‍? അതോ അവനെ തെറ്റും ശെരിയും തിരിച്ചറിയാന്‍ കഴിയാത്തവന്‍ ആക്കിയത് മതമോ വിശ്വാസമോ? അവിശ്വാസത്തിന്റെ പേരില്‍ വിശ്വാസത്തെ അടച്ചു ആക്ഷേപിക്കുന്നവരും, വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വം മറക്കുന്നവരും തമ്മില്‍ എന്താണ് വ്യത്യാസം?ഒരാളുടെ വിശ്വാസം അവന്റെ പ്രവര്‍ത്തിയിലും മനസ്സിലും ആണ് ഉണ്ടാവേണ്ടത്..!
Saturday, March 21, 2015
Thursday, December 18, 2014
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ,
ലേബലുകള്‍:
Bhoomigeethangal,
edayappuram,
edayathaly,
ekzain,
Injakkad Balachandran,
Kottakkal Murali,
Reshmi Sathish,
sainudeen,
VK Sasidharan,
zainudee
Wednesday, June 4, 2014
Saturday, January 18, 2014
ആം ആദ്മി
ആം ആദ്മിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നിലവിലുള്ള പാര്‍ട്ടികള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ അത് രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലതാണ്.
Sunday, December 8, 2013
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ വായിക്കാം
Subscribe to:
Posts (Atom)




























