Wednesday, April 22, 2015
മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്തവനു എന്ത് മതം ..
എന്റെ മതം മാത്രം ശെരി, എന്റെ ദൈവം മാത്രം ശെരി ഒരു വിഭാഗം ഇങ്ങിനെ ചിന്തിക്കുന്നു. മറ്റൊരു വിഭാഗം എല്ലാം മതങ്ങളും കാല്‍ കാശിനു കൊള്ളാത്തത് ആണ്, എല്ലാ മതവിശ്വാസികളും വിഡ്ഢികള്‍ , സംസ്കാരശൂന്യര്‍, അക്രമികള്‍. വെറുപ്പിന്റെ മൊത്തക്കച്ചവടക്കാര്‍ അന്ധവിശ്വാസത്തിന്റെ സ്തുതിപാടകര്‍ എന്നിങ്ങനെ പറഞ്ഞു നടക്കുന്നു .. വിശ്വാസി ആയാലും അവിശ്വാസി ആയാലും, ഏതു മതം ആയാലും, എല്ലാവരിലും പല പൊതു സമാനത ഉണ്ട്. എല്ലാവരും മനുഷ്യര്‍ ആണ്....ശ്വസിക്കുന്ന വായുവും, സിരകളില്‍ ഓടുന്ന രക്തവും, സ്നേഹം, വെറുപ്പ്, ദേഷ്യം, വേദന, ഭയം, ധൈര്യം അങ്ങിനെ പോകുന്ന മനുഷ്യരിലെ പൊതു സ്വഭാവ സവിശേതകള്‍....ഇവിടെ ഭൂരിപക്ഷം ജനങ്ങളും വിശ്വാസി ആയാലും അവിശ്വാസി ആയാലും സ്വയം ന്യായികരിക്കാന്‍, അല്ലെങ്കില്‍ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഇപ്പോഴും വിദ്വേഷത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. ഇവിടെ ആരാണ് കുറ്റക്കാര്‍... ദൈവമോ ,മതങ്ങളോ. മനുഷ്യരോ? ശെരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യര്‍ തന്നെയല്ലേ കുറ്റക്കാര്‍? അതോ അവനെ തെറ്റും ശെരിയും തിരിച്ചറിയാന്‍ കഴിയാത്തവന്‍ ആക്കിയത് മതമോ വിശ്വാസമോ? അവിശ്വാസത്തിന്റെ പേരില്‍ വിശ്വാസത്തെ അടച്ചു ആക്ഷേപിക്കുന്നവരും, വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വം മറക്കുന്നവരും തമ്മില്‍ എന്താണ് വ്യത്യാസം?ഒരാളുടെ വിശ്വാസം അവന്റെ പ്രവര്‍ത്തിയിലും മനസ്സിലും ആണ് ഉണ്ടാവേണ്ടത്..!
Subscribe to:
Post Comments (Atom)
No comments:
Post a Comment