Saturday, September 5, 2009

എന്‍റെ..അവധിക്കാലം ..

സുഹൃത്തെ,, ശൈശവവും, ബാല്യവും, കൗമാരവും ഇല്ലാത്ത നമ്മുടെ സൗഹൃദത്തിന് യുവത്വത്തിന്‍റെ ജന്മമാണ്. എന്നാലും കളിചിരികളില്‍ പലപ്പോഴും നാം കൗമാരവും കടന്നു ബാല്യതിലെത്തുന്നു. ഒരുപക്ഷേ നാമപ്പോള്‍ പ്രവാസത്തിന്‍റെ പൊള്ളുന്ന വേദനകള്‍ വിസ്മരിക്കുകയാകാം.. പൊള്ളുന്ന വെയിലില്‍ കുരുത്തതുകൊണ്ടാകാം നമ്മുടെ സൗഹൃദങ്ങള്‍ക്ക്‌ എന്നും മണല്‍കാറ്റിന്‍റെ ഗന്ധമുണ്ട്... നമ്മള്‍ കണ്ടുവെച്ച സ്വപ്നങ്ങള്‍ക്ക് പലപ്പോഴും നഷ്ടവിലാപത്തിന്റെ തേങ്ങലുണ്ട്... എന്നാലും നന്ദി... സ്നേഹിച്ച എല്ലാവര്‍ക്കും... കൊയ്തെടുത്ത റിയാലുമായി നെയ്തെടുത്ത സ്വപ്നങളുമായി അറബികളുടെ ഈ നാട്ടില്‍ നിന്നും കൊള്ളക്കാരുടെ ആ നാട്ടിലേക്ക്‌... അതെ എന്‍റെ ജന്മനാട്ടിലേക്ക്... സോറി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌... അത്ര ദീര്‍ഘമല്ലെങ്കിലും ഏഴ് മാസത്തെ പ്രവാസജീവിതത്തിനു ചെറിയൊരിടവേള. സെപ്റ്റംബര്‍ പതിനാല് മുതല്‍ ഒക്ടോബര്‍ പത്തൊന്‍പതു വരെ - ഇന്‍ഷാ അല്ലാഹ്.... ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ മറക്കരുത്‌ വല്ലപോയും വരാന്‍ ശ്രമിക്കാം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ... നിങ്ങളുടെ സ്വന്തം ....സൈനുദീന്‍ ജിദ്ദ

3 comments:

  1. ദൈവത്തിന്റെ സ്വന്തം നാട് എന്നാരാണ് ആദ്യമായി ഉച്ചരിച്ചത് എന്നറിയില്ല സൈനൂ.. അറം പറ്റിപ്പോയോ എന്തോ ഇപ്പോഴിത് ഗുണ്ടകളുടെ സ്വന്തം നാടാണ്. നാളെ ആരുടെ നാടാവുമെന്നു നിശ്ചയവുമില്ല.എന്തായാലും ജന്മനാടല്ലെ വരിക. വേറെ എവിടെ പോകാനാ... തിരിച്ചു പോകുന്നതിന് മുന്‍പ് ഒന്ന് വിളിക്കുക..

    സസ്നേഹം,

    ReplyDelete
  2. ജാലകം അഗ്രഗേറ്ററില്‍ ബ്ലോഗ് പോസ്റ്റുകള്‍ ലിസ്റ്റു ചെയ്യുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്താല്‍
    ജനം ഈ ബ്ലോഗ് കാണാനിടയാകും.
    അതിന്റെ ലിങ്ക് ഇവിടെ: “ജാലകം”മലയാളം ബ്ലോഗ്/വെബ് അഗ്രഗേറ്റര്‍

    ReplyDelete
  3. സൈനു...താങ്കള്‍ പറയുന്നതുപോലെ നമ്മുടെ നാട് എന്തായാലും എങ്ങിനെ ആയാലും ആരായാലും എന്നായാലും സ്വന്തം നാട്ടിലേക്ക്‌ നമ്മള്‍ തിരിച്ച് പോകേണ്ടാവരല്ലേ... ഇവിടെ നിന്ന് കാണുന്ന സ്വപ്നങ്ങള്‍ നാട്ടില്‍ നമുക്ക്‌ സാക്ഷാല്കരിക്കാന്‍ പറ്റാറില്ല...പക്ഷെ നമ്മള്‍ കാണുന്ന പല സ്വപ്നങ്ങള്‍ നാട്ടിലുള്ളവര്‍ സാക്ഷാല്‍കരിക്കുന്നു ....!ഇതാണ്...പ്രവാസികള്‍

    ReplyDelete